പട്ടിക്കാട് ജാമിഅ നൂരിയ്യ സമ്മേളനം ഇന്ന് (08-01-2012) സമാപിക്കും

പെരിന്തല്‍മണ്ണ: പട്ടിക്കാട് ജാമിഅ നൂരിയ അറബിക് കോളജ് സുവര്‍ണ ജൂബിലി സമ്മേളനം ഇന്നു സമാപിക്കും. ഫൈസാബാദിലെ പൂക്കോയതങ്ങള്‍ നഗറില്‍ 47ാം സനദ് ദാനസമ്മേളനം കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി ഗുലാംനബി ആസാദ് ഉദ്ഘാടനം ചെയ്യും.

കഴിഞ്ഞ അഞ്ചിനു ജൂനിയര്‍ കോളജ് മല്‍സരങ്ങളോടെ സജീവമായ  ഫൈസാബാദ് പ്രമുഖപണ്ഡിതരുടെ അനുഗ്രഹ വര്‍ഷത്തോടെ 160 പുതിയ യുവ പണ്ഡിതര്‍ക്ക് ഫൈസി ബിരുദം നല്‍കുന്നതിന് സാക്ഷ്യം വഹിക്കും. ടി കെ എം ബാവ മുസ്്‌ല്യാരുടെ പ്രാര്‍ത്ഥനയോടെ ആരംഭിക്കുന്ന പൊതുസമ്മേളനത്തില്‍ ഹൈദരലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിക്കും.

സമസ്ത ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്്‌ല്യാര്‍ സനദ്ദാന പ്രസംഗം നടത്തും.

സമസ്ത പ്രസിഡന്റ് കാളമ്പാടി മുഹമ്മദ് മുസ്്‌ല്യാര്‍ മുഖ്യപ്രഭാഷണം നടത്തും. പ്രഫ. കെ ആലിക്കുട്ടി മുസ്്‌ല്യാര്‍, പറന്നൂര്‍ പി പി ഇബ്രാഹിം മുസ്്‌ല്യാര്‍, കോട്ടുമല ബാപ്പു മുസ്്‌ല്യാര്‍, എം  ടി അബ്ദുല്ല മുസ്്‌ല്യാര്‍, കേന്ദ്രമന്ത്രി ഇ അഹമ്മദ്, മന്ത്രിമാരായ പി കെ കുഞ്ഞാലിക്കുട്ടി, പി കെ അബ്ദുറബ്, പത്മശ്രീ എം എ യൂസഫലി, എം പി അബ്ദുസമദ് സമദാനി എം.എല്‍.എ, മഞ്ഞളാംകുഴി അലി എം.എല്‍.എ, അഹമ്മദ് കബീര്‍ എം.എല്‍.എ, അബ്ദുസമദ് പൂക്കോട്ടൂര്‍, റഹ്്മത്തുല്ല ഖാസിമി മൂത്തേടം, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, സാദിഖലി ശിഹാബ് തങ്ങള്‍ സംസാരിക്കും. വിദേശരാജ്യ പ്രതിനിധികളും സമ്മേളന സദസ്സിനെ അഭിമുഖീകരിക്കും.