നബി (സ)യുടെ വഫാത്തിന് ശേഷം സ്വഹാബികള്‍ പുതിയ പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുമ്പോള്‍ പ്രതിവിധികള്‍ക്കായി ഖുര്‍ആനിലും അതില്‍ നിന്ന് ലഭിച്ചില്ലെങ്കില്‍ ഹദീസിലുമായിരുന്നു അഭയം തകണ്ടിരുന്നത്. അങ്ങനെ ഹദീസിലും അതിന് പ്രതിവിധി കണ്ടില്ലെങ്കില്‍ പരസ്പരം കൂടിയാലോചിച്ച് ഗവേഷണ മാര്‍ഗ്ഗേന പ്രശ്‌നപരിഹാരം തേടിയിരുന്നു. തദ്വാര അവര്‍ ഭരണകേന്ദ്രമായ മദീനയിലേക്ക് പോവുകയും ഖലീഫയുടെ കല്‍പന പ്രകാരം സ്വഹാബികള്‍ ഗവേഷണ ത്തിലേര്‍പ്പെടുകയും ചെയ്യും. ഖുര്‍ആനും തിരുഹദീസും അടിസ്ഥാനമാക്കിയായിരുന്നു ഈ ചര്‍ച്ചയും ഗവേഷണവും.ഇസ്‌ലാമിലെ നാല് അടിസ്ഥാനാവലംബങ്ങളില്‍ മൂന്നാമത്തേതാണ് ഇജ്മാഅ്. പ്രവാചകന്റെ വഫാത്തിന് ശേഷമാണ് ഇത് ആരംഭിച്ചത്. പ്രവാചകന്റെ കാലഘട്ടത്തില്‍ അവര്‍ക്ക് തങ്ങളോട് നേരിട്ടന്വേഷിക്കുമായിരുന്നു. വഹ്‌യിലൂടെ നബിമറുപടി നല്‍കുകയും ചെയ്യും.
പ്രവാചകരുടെവഫാത്തിന് ശേഷമുള്ള കാലഘട്ടങ്ങളില്‍ ആ സമയത്തെ എല്ലാ മുജ്ത്തഹിദുകളും ഒരു മതവിധിയില്‍ (ഏകാഭിപ്രായം)ഒരേ അഭിപ്രായം സ്വീകരിക്കലാണ് ഇജ്മാഅ്. തീരുമാനിക്കല്‍ ഉറപ്പിക്കല്‍ (ഒന്നോ അതില്‍ കൂടുതല്‍ ആളുകളില്‍ നിന്നാവട്ടെ) എന്നതാണ് ഭാഷാപരമായി ഇജ്മാഅ്. ഇജ്മാഅ് ഉണ്ടാവണമെങ്കില്‍ ആ സമയത്ത മുഴുവന്‍ മുജ്ത്തഹിദുകള്‍ ഏകോപിക്കണമെന്ന് പറയുമ്പോളഅ# മുജ്ത്തഹിദുകളില്‍ നിന്നും ഒരു ചെറിയ സംഘം എതിര്‍ക്കുകയോ അവര്‍ ചര്‍ച്ചയില്‍പങ്കെടുക്കാതിരിക്കുകയോ ചെയ്താല്‍ ഇജ്മാഅ് ഉണ്ടാവുകയില്ല. അവര്‍ എത്ര കുറവാണെങ്കിലും ശരി. (അല്‍ മുഅ്തമിദ്, അസ്‌നവി അലല്‍മിന്‍ഹാജ്) ചില പണ്ഡിതരുടെ അഭിപ്രായത്തില്‍ കുറഞ്ഞവരുടെ എതിര്‍പ്പ് ഗൗനിക്കപ്പെടേണ്ടതില്ലെന്നാണ്. പൊതുജനങ്ങളുടെ എതിര്‍പ്പ് ഇജ്മാഇന് തടസ്സമാവുകയില്ല.
പണ്ഡിത•ാര്‍ക്കിടയില്‍ ഏകോപനം നഷ്ടപ്പെടുമ്പോള്‍ മദീനയിലെ പണ്ഡിതരുടെ വാക്കുകളാണ് പരിഗണിനീയമെന്ന് ചിലര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. (അഹ്കാം, റൗളത്തുന്നാളിര്‍)
ഇജ്മാഅ് സ്ഥിരപ്പെടാന്‍ ചുരുങ്ങിയത് രണ്ട് മുജ്ത്തഹിദുകളെങ്കിലും ഉണ്ടായിരിക്കണം. (ശറഹു ജംഉല്‍ജവാമിഅ്, 181/2) മൂന്നാളുകള്‍ വേണമെന്ന അഭിപ്രായം ചില ഹനഫി പണ്ഡിത•ാര്‍ പ്രബലമെന്ന് പറഞ്ഞിട്ടുണ്ട്. (ശറഹുല്‍ മനാര്‍)
ഇജ്മാഇന്റെ റുക്‌നുകള്‍
1. പുതിയ മതവിഷയ പ്രതിസന്ധി സംവിച്ച കാലത്ത്ചുരുങ്ങിയത് രണ്ട് മുജ്ത്തഹിദുകളെങ്കിലും ഉണ്ടായിരിക്കണം. അന്ന് മുജ്ത്തഹിദുകള്‍ ഇല്ലാതിരിക്കുകയോ ഒന്നിലധികം ആളുകള്‍ ഇല്ലാതിര്കുകയോ ചെയ്താല്‍ ഇജ്മാഅ് രൂപപ്പെടുന്നതല്ല. പ്രവാചകന്റെ കാലത്ത് വഹ്‌യിലൂടെയും പ്രവാചകന്റെ ഇജ്തിഹാദിലൂടെയും (പ്രവാചകന്റെ കാലത്ത് നബി(സ) മാത്രമേ മുജ്ത്തഹിദുള്ളൂ) പ്രശ്‌നപരിഹാരംസാധ്യമാണല്ലോ.
2. ദേശ ഭാഷ വ്യത്യാസങ്ങള്‍ക്കതീതമായി ആ കാലഘട്ടത്തിലെ മുഴുവന്‍ മുജ്ത്തഹിദുകളുംഏകോപിച്ചിരി#്കണം. മുജ്ത്തഹിദ് അല്ലാത്തവരുടെ എതിര്‍പ്പ്പരിഗണിനീയമല്ല.
3. മുജ്ത്തഹിദുകള്‍ അവരുടെ (ഏകോപിതമായി)അഭിപ്രായം ഫത്‌വയിലൂടെ തതുല്യമായ മസ്അലകളിലെ വിധികളിലൂടെയോ വ്യക്തമാക്കിയിരിക്കണം. പ്രശ്‌നമുള്ള സമയത്ത്തന്നെ വ്യക്തമാക്കണമെന്നല്ല. അദ്ദേഹത്തില്‍ നിന്നും ആ ഫത്‌വ പുറപ്പെടുവിച്ചതായിട്ടോ വിധി നടപ്പിലാക്കിയതായിട്ടോ അറിയപ്പെടണം. അഭിപ്രായം പ്രകടിപ്പിച്ചിട്ടില്ലെങ്കിലും എതിര്‍പ്പ് പ്രകടിപ്പിച്ചില്ലെന്നെങ്കിലും അറിയണം.
4. മുജ്ത്തഹിദുകലുടെ ഏകോപനം (ഇജ്മാഅ്) വ്യക്തമാകണം. അപ്പോള്‍ ചെറിയ സംഘത്തിന്റെ (ഒരാളാണെങ്കിലും) എതിര്‍പ്പ് പോലും ശ്രദ്ധേയമാകുന്നതും ഇജ്മാഇന്റെ സാധുതയെ ഇല്ലാതാക്കുന്നതുമാണ്. ആ ഹുക്മ് അംഗീകരിക്കല്‍ നിര്‍ബന്ധമില്ല. ഇജ്മാഅ് ആകുന്നില്ല.
ഇജ്മാഅ് തെളിവാകുന്നത്
1. പരിശുദ്ധ ഖുര്‍ആനിലെ സൂറത്തുന്നിസാഅ് 59ാം സൂക്തത്തില്‍ പരാമൃഷ്ടമായ ???? ?????മുജ്ത്തഹിദീങ്ങളായ ഉലമാക്കളാണെന്ന് ഇബ്‌നു അബ്ബാസ് നെപോലെയുള്ള പണ്ഡിതര്‍ വ്യാഖ്യാതമാക്കിയിട്ടുണ്ട്. ഖുര്‍ആനിലും ഹദീസിലും ഹുക്മ് ലഭിച്ചില്ലെങ്കില്‍ ???? ????? ലേക്ക് മടങ്ങണമെന്നാണ് മുഅ്മിനീങ്ങളോട് ഈ ആയത്തില്‍ ഉദ്‌ഘോഷിക്കുന്നത് 'അവര്‍ റസൂലിലേക്കും പണ്ഡിതരിലേക്ക് ആ പ്രശ്‌നങ്ങളെ മടക്കിയിരുന്നെങ്കില്‍ ഗവേഷണത്തിന് കഴിവുള്ളവരും അവക്ക് പ്രതിവിധി കണെ്ടത്തുമായിരുന്നു'വെന്ന് മറ്റൊരു സൂക്തത്തില്‍ അല്ലാഹുപറഞ്ഞിട്ടുണ്ട്.
2. മേലുദ്ധരിക്കപ്പെട്ട ഇജ്മാഅ് നാല് റുക്‌നുകളുംപാലിക്കപ്പെടുന്ന രൂപത്തില്‍ ഒരു ഹുക്മില്‍ ഇജ്മാഅ് രൂപപ്പെട്ടാല്‍ ആ ഹുക്മ് ശര്‍ഇയ്യായ നിയമമായി മാറുകയും ജനങ്ങള്‍ ദേശ ഭാഷയന്യേ അത് പിന്തുടരല്‍ നിര്‍ബന്ധമാവുകയും ചെയ്യും. പില്‍ക്കാലത്ത് വരുന്ന മുജ്ത്തഹിദുകള്‍ക്ക് ഇവ്വിഷയകമായി ഗവേഷണം നടത്താനോ നിഷേധിക്കാനോ ദുര്‍ബലപ്പെടുത്താനോ പാടില്ല. എന്റെ ഉമ്മത്ത് ഒരുതെറ്റില്‍ യോജിക്കില്ലെന്ന് പ്രവാചകന്‍ (സ) പറഞ്ഞിരിക്കുന്നു. ഇജ്മാഅ് വെളിവാക്കല്‍ ഹറാമും മുഅ്മിനീങ്ങളുടെ പാതയില്‍ നിന്നും വ്യതിചലനവുമാണ്.
??? ????? ?????? ?? ???(???? ?????)
3. ഇജ്മാഅ് രൂപപ്പെടുന്നത് ഒരു ശറഇയ്യായ തെളിവിനെ അടിസ്ഥാനമായിക്കിയായിരിക്കും. ഖുര്‍ആനില്‍ നിന്നോ ഹദീസില്‍ നിന്നോ മറ്റു ശര്‍ഇയ്യായ മുസ്‌നദുകളില്‍ നിന്നോ (അടിസ്ഥാനങ്ങള്‍) നിന്നോ ആയതിനാല്‍ അത്തരം മുസ്‌നദുകള്‍ അംഗീകരിക്കല്‍ നിര്‍ബന്ധമായ പോലെത്തന്നെ ഇജ്മാഅ്‌നാല്‍ രൂപപ്പെട്ട ഹുക്മിനെയും അംഗീകരിക്കില്‍ നിര്‍ബന്ധമാണ്.
ഒരു ഹുക്മില്‍ ഇജ്മാഅ് സംഭവ്യമായ പോലെ ഒരു നസ്സ് (??) വിശദീകരിക്കുന്നതിലും ഹുക്മിന്റെ കാരണം ബോധിപ്പിക്കുന്നതിനും വിശേഷണംസൂചിപ്പിക്കുന്നതിലും ഇജ്മാഅ് സംഭവിക്കാം.
ഇജ്മാഇന്റെ ഇനങ്ങള്‍
ഇജ്മാഅ് രണ്ട് വിധം: വ്യക്തമായ ഇജ്മാഅ് (????? ???????), മൗനോ•ുഖമായ ഏകോപനവും (????? ???????)
????? ???????
വാക്കാലോ പ്രവര്‍ത്തിയിലൂടെയോ എല്ലാ മുജ്ത്തഹിദുകളും അവരുടെ അഭിപ്രായം സ്പഷ്ടമാക്കുക. ഇത്തരം ഇജ്മാഉകള്‍ ദീനില്‍ നിര്‍ബന്ധമായി അംഗീകരിക്കപ്പെടേണ്ടതും ഹുക്മിന് തെളിവുമാണെന്ന് വലിയൊരു വിഭാഗം പണ്ഡിത•ാര്‍ വ്യക്തമാക്കിയിട്ടുണ്ട്. സ്വഹാബാക്കളുടെ കാലത് ഇത്തരം ഇജ്മാഉകള്‍ നടന്നതായി ചരിത്രം സ്ഥിരീകരിക്കുന്നു. അബൂബക്കര്‍ (റ) ന്റെ അടുക്കല്‍ വല്ല പ്രശ്‌നവും വന്നാല്‍ അതിന്റെ പരിഹാരം ഖുര്‍ആന്‍, ഹദീസില്‍ നിന്ന് ലഭിച്ചില്ലെങ്കില്‍ അദ്ദേഹം പ്രമുഖ സ്വഹാബികളെ വിളിച്ച് കൂട്ടുകയും പരിഹാരം ആരായുകയും ഒരു വിധി നടപ്പിലാക്കുകയും ചെയ്തിരുന്നു. ഉമര്‍ (റ) ന്റെ കാലത്തും ഇത്തരം സംഭവങ്ങള്‍ നടന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ഇജ്മാഉസ്സുകൂതി
ചില പണ്ഡിതര്‍ സ്പഷ്ടമായി (ഫത്‌വയിലൂടെയോ മറ്റോ) തദ്‌വിഷയകമായി അഭിപ്രായം ബോധിപ്പിക്കുകയും ചിലര്‍ മൗനമവലംബിക്കികുകയും ചെയ്യുക. അവരില്‍ നിന്ന് അനുകൂലമോ പ്രതികൂലമോ ആയ അഭിപ്രായം ബോധിപ്പിക്കുകയും ചിലര്‍ മൗനമവലംബിക്കുകയും ചെയ്യുക. അവരില്‍ നിന്ന് അനുകൂലമോ പ്രതികൂലമോ ആയ അഭിപ്രായം നിവേദനം ചെയ്യപ്പെട്ടിട്ടില്ലെന്നര്‍ഥം. ഇത്തഖത ഇജ്മാഉകളെ സംബന്ധിച്ച് പണ്ഡിതര്‍ വ്യത്യസ്ത വീക്ഷണക്കാരാണ്. ഒരഭിപ്രായം പ്രകടിപ്പിക്കാത്ത മുജ്തഹിദിന്റെ അവസ്ഥക്കനുസൃതമായാണ് ഇവിടെ ഇജ്മാഇന്റെ പ്രബലത തീരുമാനിക്കപ്പെടേണ്ടത്. തെളഇവാണെന്നും തെളിവല്ലെന്നുമുള്ള അഭിപ്രായത്തില്‍ ശാഫി (റ) അദ്ദേഹത്തിന്റെ ചില അസ്ഹാബ് തെളിവല്ലെന്നതിനെയാണ് പ്രബലപ്പെടുത്തിയത്. സാകിത് (വിഷയത്തില്‍ മൗനമവലംബിച്ചവന്‍) ലേക്ക് ഒരുഹുക്മും ചേര്‍ക്കപ്പെടുകയില്ലെന്ന് ഇമാം ശാഫിഈ (റ) പറഞ്ഞിരിക്കുന്നു. (ജംഉല്‍ ജവാമിഅ്)
എന്നാല്‍ നിദാന ശാസ്ത്ര പണ്ഡിതരില്‍ അധികവും ഇത്തരം ഇജ്മാഉകള്‍ തെളിവാണെന്ന പക്ഷക്കാരാണ്. ഖണ്ഡിതമായ തെളിവാണെന്നും അല്ലെന്നും അഭിപ്രായമുണ്ട്. ഖണ്ഡിതമാണെന്നാണ് ഹനഫീ പണ്ഡിതരില്‍ അധികത്തിന്റെയും പക്ഷം. ഇജ്മാഅ് തെളിവാണെന്ന് പറഞ്ഞതില്‍ നിന്നും സ്വരീഹിനെയും സുകൂതിനെയും വേര്‍തിരിച്ചിട്ടില്ലെന്ന് അവര്‍ പറയുന്നു. (കശ്ഫു അസ്‌റാറില്‍ മുസ്‌ലിമുസ്സുബൂത്ത്)
ഇമാം മാവര്‍ദി (റ) ഇത്തരം ഇജ്മാഅ്- സ്വരീഹായി ~ഒരാള്‍ മാത്രം അഭിപ്രായം പ്രകടിപ്പിച്ചിട്ടുള്ളതെങ്കില്‍ പോലും- സ്വഹാബത്തിന്റെ കാലത്ത് തെളിവാണെന്നും പില്‍ക്കാലത്ത് തെളിവല്ലെന്ന് പറഞ്ഞിട്ടുണ്ട്. (അല്‍ ഹാവി, ജംഉല്‍ ജവാമിഅ്) അനുകൂലഭാവത്തോടെയാണ് മൗനമവലംബിച്ചതെങ്കില്‍ ഇജ്മാഅ് ആയി അംഗീകരിക്കണമെന്നും പ്രതികൂലഭാവത്തോടെയെങ്കില്‍ അംഗീകരിക്കാനാവില്ലെന്നും പറഞ്ഞവരും ഉണ്ട്.
ഇജ്മാഇന്റെ മുസ്തനദുകള്‍ (അവലംബങ്ങള്‍)
ഇജ്മാഇന് ഒരു മുസ്തനദ് (അവലംബം) അത്യാവശ്യമാണെന്ന് നാംമുമ്പ് വിവരിച്ചു. മുസ്തനദ് ഖുര്‍ആനോ ഹദീസോ ആയിരിക്കും. ഇത് താഴെ വിവരിക്കും പ്രകാരമാണ്.
1. ഖുര്‍ആന്‍ ഇജ്മാഇന്‍രെ അവലംബമായതിന്റെ ഉദാഹരണം:- ???? ????? ??????? (????23 )എന്ന സൂക്തത്തില്‍ വ്യക്തമാകുന്നത് സ്വന്തം മാതാവിനെ വിവാഹം കഴിക്കല്‍ ഹറാമാണെന്നാണ്. എന്നാല്‍ മാതാവിന്റെ ഉമ്മമാരും മാതാവാണെന്ന നിലക്ക് അവരെ വിവാഹം കഴിക്കലും ഹറാമാണെന്ന് ഇജ്മാഅ് കൊണ്ട് സ്ഥിരപ്പെട്ടതാണ്.
ഉമര്‍ (റ) ന്റെ ഭരണകാലത്ത് ഇറാഖിലെ ചില പ്രദേശങ്ങള്‍ മുസ്‌ലിംകള്‍ക്ക് കീഴില്‍ വന്നപ്പോള്‍ അവ യോദ്ധാക്കള്‍ക്കിടയില്‍ വീതിക്കണമെന്ന്ചില സ്വാഹാബികള്‍ അഭിപ്രായപ്പെട്ടെങ്കിലും ഖലീഫഉമര്‍ (റ) തയ്യാറായില്ല. അങ്ങനെ ഉമര്‍ (റ) സ്വഹാബികളെ ഒരുമിച്ച് കൂട്ടുകയും രണ്ട് ദിവസത്തോളം അവര്‍ ചര്‍ച്ചയിലേര്‍പ്പെടുകയും ചെയ്യും. മൂന്നാം ദിവസം ഉമര്‍ (റ) അവര്‍ക്കിടയിലേക്ക് വന്നത് ഉത്തരവുമായിട്ടായിരുന്നു. അദ്ദേഹം പറഞ്ഞു: അല്ലാഹുവിന്റെ കിതാബില്‍ അതിന്റെ മറുപടി ഞാന്‍ എത്തിച്ചിരിക്കുന്നു. തുടര്‍ന്ന് സൂറത്തുല്‍ഹശ്‌റിലെ ?? ???? ???? ??? ????? ?? ??? ????? ... ?? ?? ???? ???? ??? ???????? എന്ന സൂക്തം ഓതുകയും ധനികരുടെ ഇടയില്‍മാത്രം ധനം ഉപഭോഗിക്കപ്പെടാതിരിക്കാന്‍ എല്ലാവര്‍ക്കും ധനം വിതരണം ചെയ്യണമെന്ന് പറയുകയും ചെയ്തു. സ്വഹാബികള്‍ക്കിടയില്‍ അതിന് അംഗീകാരം ലഭിക്കുകയും ചെ#്തു.
2. ഹദീസ് ഇജ്മാഇന്റെ അവലംബമായതിന്റെ ഉദാഹരണം: അബൂബക്ര്‍ (റ)ന്റെ ഭരണകാലത്ത് ഒരു വൃദ്ധ തന്റെ അനന്തരാവകാശം എത്രയാണെന്ന് അന്വേഷിച്ച് വന്നപ്പോള്‍ ഖലീഫ അല്ലാഹുവിന്റെ കിതാബില്‍ അത് സംബന്ധമായി ഞാന്‍ കണ്ടിട്ടില്ലെന്ന് പറഞ്ഞു. തുടര്‍ന്ന് സ്വഹാബികളോട് തല്‍വിഷയകമായി ആരെങ്കിലും നബി തങ്ങളില്‍നിന്ന് വല്ലതും കേട്ടിട്ടുണേ്ടാ എന്ന് അന്വേഷിച്ചു. അപ്പോള്‍ മുഗീറത്തുബ്‌നു ശുഅ്ബ (റ) റസൂല്‍ അവര്‍ക്ക് 1/6 നല്‍കിയിട്ടുള്ളതെന്ന് പറയുകയും മുഹമ്മദ് ബ്‌നു മുസ്‌ലമ (റ) അത് ശരിവെക്കുകയും ചെയ്തു. തുടര്‍ന്ന് സ്വഹാബികളുടെ ഇജ്മാഅ് അതില്‍ സ്ഥിരപ്പെടുകയും ഖലീഫ അവര്‍ക്ക് (വൃദ്ധ) 1/6 വിധിക്കുകയും ചെയ്തു. (നൈലുല്‍ ഔഥാര്‍)
ഇജ്മാഅ് ഉണ്ടായിട്ടുണേ്ടാ?
ഇജ്മാഅ് സാധ്യവും നടന്നതിന് ഇസ്‌ലാമിക ചരിത്രം സാക്ഷിയുമാണ്. ശിയാക്കളില്‍ ചില വിഭാഗങ്ങളും വാദിക്കും പ്രകാരം ഇജ്മാഇന്റെ റുക്‌നുകള്‍ ആരുമിക്കുകയെന്നത് പ്രയാസകരമൊ•ുമല്ല. റസൂലിന്റെ കാലത്തിന് ശേഷം സദൃഢവും പക്വവുമായ ഖുലഫാക്കളുടെ ഭരണകാലത്ത് ഇജ്മാഅ് നടന്നതിന് എത്രയോ തെളിവുകള്‍ നമുക്ക് മുന്നിലുണ്ട്. പ്രത്യേകിച്ചും ഓരോ നാടുകളിലും വെവ്വേറെ ഗവര്‍ണര്‍മാരെ നിയമിച്ച് കേന്ദ്രീകൃതമവും ഏകീകൃതവുമായ ഭരണം നടന്നിരുന്ന മദീനയിലും പരിസര പ്രദേശങ്ങളിലും.
ഇജ്മാഅ് ഒരു മതാവലംബമല്ലെങ്കില്‍ കര്‍മശാസ്ത്ര പണ്ഡിതര്‍ അത് തെളിവായി കിതാബുകളില്‍ അവതരിപ്പിക്കുമായിരുന്നില്ല. ഇജ്മാഅ് കൊണ്ട് പല സംഭവങ്ങളും നാം മുമ്പ് വിവരിച്ചുവല്ലോ. സ്വഹാബികളെ എല്ലാവരും മുജ്ത്തഹിദുകളാണെന്നാണ് പ്രബലാഭിപ്രായം. ഇജ്മാഇന് സാധ്യതയും സാധുതയുമില്ലെങ്കില്‍ അല്ലാഹു ഉലുല്‍ അംറിലേക്ക് മടങ്ങാന്‍ കല്‍പിക്കുമായിരുന്നില്ലെന്ന് എല്ലാവര്‍ക്കും സ്പഷ്ടമായ കാര്യമാണല്ലോ.
(ജംഉല്‍ ജവാമി മഅ ബുറൂഖു ല്ലവാമിഅ് വ ഹാശിയത്തുല്‍ ബന്നാനി)
സ്വഹാബികളുടെ കാലഘട്ടത്തില്‍ ശറഇലെ അടിസ്ഥാനപരവും ശാഖാപരവുമായ മസ്അലകളില്‍ ഇജ്മാഅ് നടന്നിട്ടുണ്ട്. എല്ലാ മുജ്തഹിദുകളിലേക്കും പ്രശ്‌നവിഷയം വ്യാപിപിക്കാനും പ്രചരിപ്പിക്കാനും അന്ന് സൗകര്യമുണ്ടായിരുന്നു. ഇസ്‌ലാമിക സാമ്രാജ്യം അതിവിസ്തൃതമായിരുന്നില്ല. ഗവര്‍ണര്‍മാരുടെ സഹായം വേണ്ടുവോളം ലഭിച്ചിരുന്നു.
സ്വഹാബികളുടെ കാലശേഷം ശറഇലെ അടിസ്ഥാന പരമായ വിഷയങ്ങളില്‍ ഇജ്മാഉമുണ്ടായിരുന്നെന്നും ശാഖാപരമായവയില്‍ ഉണ്ടായിട്ടില്ലെന്നുമാണ് പണ്ഡിതമതം. ശാഖാപരമായ വിഷയങ്ങളില്‍ഭിന്നത വളരെ കൂടുതലായിരുന്നുവെന്നാണ് കാരണം. അതോടുകൂടെ വിശാലമായ ഇസ്‌ലാമിക സാമ്രാജ്യത്തിന്റെ വ്യത്യസ്ത ദേശങ്ങളില്‍ ജീവിക്കുന്ന മുജ്ത്തഹിദുകളിലേക്ക് വിഷയമെത്തിക്കലും ശാഖാപരവുമായ വിഷയങ്ങളില്‍ അഭിപ്രായം ശേഖരിക്കലും പ്രയാസകരമായിരുന്നു. ഇത്തരം പ്രയാസങ്ങള്‍ ശറഇലെ അടിസ്ഥാനപരമായ തത്വങ്ങളില്‍ഉണ്ടായിരുന്നില്ല. ഇജ്മാഅ് വാദിച്ചവന്‍ കള്ളനാണെന്ന ഇമാം അഹ്മദുബ്‌നു ഹമ്പല്‍ (റ)വിന്റെ വാക്ക് ഇപ്രകാരമാണ് പണ്ഡിത•ാര്‍ വിശദീകരിച്ചിട്ടുള്ളത്. 'ശാഖാപരമായ വിഷയങ്ങളില്‍ ജനങ്ങളുടെഭിന്നത നമുക്ക് പൂര്‍ണമായി അറിനാവുമോ? ജനങ്ങള്‍ വിഭിന്ന അഭിപ്രായങ്ങള്‍ പുലര്‍ത്താനും സാധ്യതയുണ്ട്' എന്ന് അദ്ദേഹം പറയുകയുണ്ടായി.
(അല്‍ മദാഖിലു ഇലാ മദ്ഹബില്‍ ഇമാം അഹ്മദ്)
ഇത് തന്നെയാണ് ഇമാം ശാഫി (റ) ഇജ്മാഇന്റെ സാധ്യതയെ എതിര്‍ക്കാനുണ്ടായ കാരണം. ഇജ്മാഅ് ചില നിക്ഷിപ്ത സ്ഥലങ്ങളില്‍ മാത്രമേ സാധ്യമാവൂ എന്ന് അദ്ദേഹം വാദിച്ചിട്ടുണ്ട്. (ജിമാഉല്‍ ഇല്‍മ് മഅ കിതാബുല്‍ ഉമ്മ്)
ഇത് ശാഖാ പരമായ പരമായ വിഷയങ്ങളിലാണെന്ന് നാം മനസ്സിലാക്കണം.