കരുവാരകുണ്ട്: ഇസ്‌ലാം കൂടുതല്‍ പ്രാധാന്യം നല്‍കിയത് അറിവ് നേടുന്നതിനാണെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജന.സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ പറഞ്ഞു. കരുവാരകുണ്ട് ദാറുന്നജാത്ത് ഇസ്‌ലാമിക് സെന്റര്‍ 36-ാം വാര്‍ഷികവും കെ.ടി. മാനുമുസ്‌ലിയാര്‍ അനുസ്മരണ സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഓരോ മുസല്‍മാനും അറിവുമായി ബന്ധമുള്ളവരാവണം. ഏറ്റവും കൂടുതല്‍ സമയം ചെലവഴിക്കേണ്ടത് പഠനത്തിനാണെന്നും അദ്ദേഹം പറഞ്ഞു. എം. മൊയ്തീന്‍കുട്ടി ഫൈസി വാക്കോട്, പി. കുഞ്ഞാണി മുസ്‌ലിയാര്‍, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, ടി.കെ. ഹംസഹാജി തുടങ്ങിയവര്‍ പ്രസംഗിച്ചു. പ്രാര്‍ഥനാ സദസ്സിന് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ നേതൃത്വം നല്‍കി.
ഒമ്പതുദിവസം നീണ്ടുനില്‍ക്കുന്ന കരുവാരകുണ്ട് ദാറുന്നജാത്തിന്റെ വാര്‍ഷികാഘോഷങ്ങള്‍ രാവിലെ ഏഴുമണിക്ക് സിയാറത്തോടുകൂടി തുടങ്ങി. സിയാറത്തിന് പി.കുഞ്ഞാണി മുസ്‌ലിയാര്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് ഒമ്പതുമണിക്ക് ഒ.കെ.കുഞ്ഞാപ്പ തങ്ങള്‍ പതാക ഉയര്‍ത്തി.
പത്തുമണിക്ക് കുടുംബാസൂത്രണം, സകാത്ത് സമകാലിക ചിത്രം, അവയവദാനം, മാര്‍ക്കറ്റിങ്, ഇസ്‌ലാമിക ദര്‍ശനം എന്നീ വിഷയങ്ങളില്‍ സെമിനാറുകള്‍ നടന്നു. പാണക്കാട് സയ്യിദ് മുഈന്‍ അലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനംചെയ്തു. ഹംസ റഹ്മാനി, സി.കെ.അബ്ദുറഹ്മാന്‍ ഫൈസി, ജാഫര്‍ ഹുദവി കുളത്തൂര്‍, പി.എ.സാദിഖ് ഫൈസി എന്നിവരാണ് വിഷയാവതരണം നടത്തിയത്. ജലീല്‍ ഫൈസി പുല്ലങ്കോട് അധ്യക്ഷതവഹിച്ചു.