സാമൂഹിക തിന്മകള്‍ക്കെതിരെ രംഗത്തിറങ്ങണം - ചെറുശ്ശേരി

ചീക്കോട്: തീവ്രവാദം, മദ്യപാനം, ചൂഷണം മുതലായ സാമൂഹിക തിന്മകളെ തുടച്ചുമാറ്റുന്നതില്‍ മദ്രസ്സകള്‍ക്കും മാനേജ്‌മെന്റുകള്‍ക്കും വലിയ ഉത്തരവാദിത്വമുണ്ടെന്ന് സമസ്ത ജന. സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ പറഞ്ഞു. ചീക്കോട് ശിആറുല്‍ ഇസ്‌ലാം മദ്രസ്സയുടെ അറുപതാം വാര്‍ഷിക സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പാണക്കാട് സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. കെ. ബീരാന്‍ഹാജി അധ്യക്ഷത വഹിച്ചു. കെ. മുഹമ്മദുണ്ണിഹാജി എം.എല്‍.എ., അബ്ദുസ്സമദ് പൂക്കോട്ടൂര്‍, പി.എ. ജബ്ബാര്‍ ഹാജി, കെ.എസ്. ഇബ്രാഹിം മുസ്‌ലിയാര്‍, ബി.എസ്.കെ. തങ്ങള്‍, അബ്ദുന്നാസിര്‍ ദാരിമി, എം.ഒ. അബ്ദുല്‍ ഖാദര്‍, നാസിറുദ്ദീന്‍ ദാരിമി എന്നിവര്‍ പ്രസംഗിച്ചു.
മാനേജര്‍ പദവിയില്‍ അറുപത് വര്‍ഷം പൂര്‍ത്തീകരിച്ച കൂടത്തിങ്ങല്‍ മമ്മദ്കുട്ടി ഹാജിയെ ആദരിച്ചു