'മതത്തെ ദുരുപയോഗം ചെയ്യുന്നവരെ തിരിച്ചറിയണം'- ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ല്യാര്‍

കോഴിക്കോട്: സ്വാര്‍ഥലാഭത്തിന് വേണ്ടി മതത്തെ ഉപയോഗപ്പെടുത്തുന്നവരെ സമുദായവും സമൂഹവും തിരിച്ചറിഞ്ഞ് അകറ്റി നിര്‍ത്തണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ല്യാര്‍ ആവശ്യപ്പെട്ടു. 'ആത്മീയത: ചൂഷണത്തിനെതിരെ ജിഹാദ്' എന്ന പ്രമേയവുമായി എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാന വ്യാപകമായി ആചരിക്കുന്ന കാമ്പയിനും സമര സംഗമവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ്‌കോയ തങ്ങള്‍ ജമലുല്ലൈലി അധ്യക്ഷത വഹിച്ചു. അബ്ദുസമദ് പൂക്കോട്ടൂര്‍, അബ്ദുള്‍ ഹമീദ് ഫൈസി അമ്പലക്കടവ്, ഓണംപിള്ളി മുഹമ്മദ് ഫൈസി, പ്രൊഫ. ഓമാനൂര്‍ മുഹമ്മദ്, മലയമ്മ മുഹമ്മദ് സഖാഫി. എന്നിവര്‍ പ്രസംഗിച്ചു. തൃപ്പനച്ചി മുഹമ്മദ് മുസ്‌ല്യാര്‍, എന്‍.വി. ഖാലിദ് മുസ്‌ല്യാര്‍ എന്നിവരുടെ അനുസ്മരണ പ്രഭാഷണം നാസര്‍ ഫൈസി കൂടത്തായി നിര്‍വഹിച്ചു. കണ്‍വീനര്‍ മുസ്തഫ മുണ്ടുപാറ സ്വാഗതവും അയൂബ് കൂളിമാട് നന്ദിയും പറഞ്ഞു.