9 മദ്‌റസകള്‍ക്ക് 'സമസ്ത' അംഗീകാരം നല്‍കി

ചേളാരി: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വ്വാഹകസമിതി ചേളാരി സമസ്താലയത്തില്‍ പ്രസിഡണ്ട് ടി.കെ.എം.ബാവ മുസ്‌ലിയാരുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്നു. ജനറല്‍ സെക്രട്ടറി പി.കെ.പി. അബ്ദുസ്സലാം മുസ്‌ലിയാര്‍ സ്വാഗതം പറഞ്ഞു. പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.

മാറത്തഹല്ല് സബീലുറശാദ് മദ്‌റസ (ബാംഗ്ലൂര്‍), പോങ്ങാട് ബാഖിയാത്ത് സ്വാലിഹാത്ത് മദ്‌റസ (തിരുവനന്തപുരം), കരിമ്പാറ അസാസുല്‍ ഇസ്‌ലാം മദ്‌റസ, കാട്ടിലെപ്പാടം ഹിദായത്തുല്‍ ഇസ്‌ലാം മദ്‌റസ (പാലക്കാട്), കൂട്ടായി റഹ്മത്ത് നഗര്‍ മദ്‌റസത്തുറഹ്മ (മലപ്പുറം), അമ്പിലേരി ബുസ്താനുല്‍ ഉലൂം മദ്‌റസ, പള്ളിമുക്ക് മുല്ലഹാജി സ്മാരക മദ്‌റസ (വയനാട്), ചേറ്റംകുന്ന് ഖുവ്വത്തുല്‍ ഇസ്‌ലാം മദ്‌റസ (കണ്ണൂര്‍), സഹം പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ മെമ്മോറിയല്‍ ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍(ഒമാന്‍) എന്നീ 9 മദ്‌റസകള്‍ക്ക് അംഗീകാരം നല്‍കി. ഇതോടെ സമസ്ത കേരള ഇസ്‌ലാം മതവിദ്യാഭ്യാസ ബോര്‍ഡിന്റെ അംഗീകൃത മദ്‌റസകളുടെ എണ്ണം 9105 ആയി ഉയര്‍ന്നു.

ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍, പ്രൊ.കെ.ആലിക്കുട്ടി മുസ്‌ലിയാര്‍, കോട്ടുമല ടി.എം.ബാപ്പു മുസ്‌ലിയാര്‍, ഡോ.എന്‍.എ.എം.അബ്ദുല്‍ഖാദിര്‍, സി.കെ.എം.സ്വാദിഖ് മുസ്‌ലിയാര്‍, സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങള്‍, വി.മോയമോന്‍ ഹാജി, എം.പി.എം.ഹസ്സന്‍ ശരീഫ് കുരിക്കള്‍, എം.സി.മായിന്‍ ഹാജി, ഹാജി.കെ.മമ്മദ് ഫൈസി, പി.പി.ഇബ്രാഹീം മുസ്‌ലിയാര്‍, ഡോ. ബഹാഉദ്ദീന്‍ നദ്‌വി, എം.എ.ഖാസിം മുസ്‌ലിയാര്‍, എം.കെ.എ.കുഞ്ഞിമുഹമ്മദ് മുസ്‌ലിയാര്‍, കെ.എം.അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം, എം.എം.മുഹ്‌യദ്ദീന്‍ മുസ്‌ലിയാര്‍, കെ.ടി. ഹംസ മുസ്‌ലിയാര്‍ വയനാട്, ഒ. അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, ഇ.മൊയ്തീന്‍ ഫൈസി പുത്തനഴി ചര്‍ച്ചയില്‍ പങ്കെടുത്തു. മാനേജര്‍ പിണങ്ങോട് അബൂബക്കര്‍ നന്ദി പറഞ്ഞു.