സമസ്ത 85-ാം വാര്‍ഷികം: ദഅ്‌വാ പ്രവര്‍ത്തനത്തിന്റെ ഭാഗം - കാളമ്പാടി മുഹമ്മദ് മുസ്‌ലിയാര്‍

ചേളാരി: 1926 മുതല്‍ 1950 വരെ ബഹുമാനപ്പെട്ട സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ആശയ പ്രചാരണങ്ങള്‍ക്ക് മുഖ്യമായും ആശ്രയിച്ചത് സമ്മേളനങ്ങളായിരുന്നു. അന്‍പതുകള്‍ക്ക് ശേഷം സാഹചര്യങ്ങള്‍ ഉപയോഗപ്പെടുത്തി മറ്റ് മേഖലകളിലും സമസ്ത പ്രചരിച്ചു. തുടര്‍ന്ന് മഹാ സമ്മേളനങ്ങള്‍ വിളിച്ചു കൂട്ടി ഇസ്‌ലാമിക സന്ദേശം സമൂഹത്തിലെത്തിക്കുകയെന്ന മഹത്തായ കടമയാണ് ഓരോ സമ്മേളനങ്ങളുടെയും പ്രധാന ലക്ഷ്യം.

സമസ്ത 85-ാം വാര്‍ഷിക സമ്മേളനവും, പഠന ക്ലാസും, സമസ്ത സന്ദേശ യാത്രയും ദീനി ദഅവത്തിന്റെ ഭാഗമായി ഭംഗിയായി ഉപയോഗപ്പെടുത്താന്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് കാളമ്പാടി മുഹമ്മദ് മുസ്‌ലിയാര്‍ ആവശ്യപ്പെട്ടു.

സമ്മേളന നഗരിയില്‍ ചേര്‍ന്ന സ്വാഗതസംഘം യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോട്ടുമല ടി.എം.ബാപ്പു മുസ്‌ലിയാര്‍ സ്വാഗതം പറഞ്ഞു. ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ അദ്ധ്യക്ഷത വഹിച്ചു. പ്രൊ.കെ.ആലിക്കുട്ടി മുസ്‌ലിയാര്‍, എം.ടി.അബ്ദുല്ല മുസ്‌ലിയാര്‍, സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങള്‍, സി.കെ.എം.സ്വാദിഖ് മുസ്‌ലിയാര്‍, കെ.ടി.ഹംസ മുസ്‌ലിയാര്‍, പാറന്നൂര്‍ പി.പി.ഇബ്രാഹീം മുസ്‌ലിയാര്‍, പി.കെ.പി.അബ്ദുസ്സലാം മുസ്‌ലിയാര്‍, ടി.കെ.എം.ബാവ മുസ്‌ലിയാര്‍, ഇപ്പ മുസ്‌ലിയാര്‍, വാവാട് കുഞ്ഞിക്കോയ മുസ്‌ലിയാര്‍, പി.പി.മുഹമ്മദ് ഫൈസി, കുഞ്ഞാണി മുസ്‌ലിയാര്‍, എരമംഗലം മുഹമ്മദ് മുസ്‌ലിയാര്‍, എം.എം.മുഹ്‌യദ്ദീന്‍ മുസ്‌ലിയാര്‍, എം.കെ.എ.കുഞ്ഞിമുഹമ്മദ് മുസ്‌ലിയാര്‍, സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, എ.മരക്കാര്‍ മുസ്‌ലിയാര്‍, ഹാജി.കെ.മമ്മദ് ഫൈസി, ബാപ്പുട്ടി തങ്ങള്‍, കെ.കെ.എസ്. തങ്ങള്‍ വെട്ടിച്ചിറ, അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, പിണങ്ങോട് അബൂബക്കര്‍, പ്രൊ. ഓമാനൂര്‍ മുഹമ്മദ് സാഹിബ്, പി.കെ.മുഹമ്മദ് ഹാജി, എസ്.കെ.ഹംസ ഹാജി, പുത്തനഴി മൊയ്തീന്‍ ഫൈസി, നാസ്വിര്‍ ഫൈസി കൂടത്തായി, കാളാവ് സൈതലവി മുസ്‌ലിയാര്‍, കാടാമ്പുഴ മൂസ ഹാജി, ഹസ്സന്‍ ശരീഫ് കുരിക്കള്‍, ഡോ. ബഹാഉദ്ദീന്‍ നദ്‌വി, കെ.എ.റഹ്മാന്‍ ഫൈസി, സലീം എടക്കര, എഞ്ചിനീയര്‍ മാമുക്കോയ ഹാജി ചര്‍ച്ചയില്‍ പങ്കെടുത്തു.