ചേളാരി : 2012 ഫെബ്രുവരി 23-26 തിയ്യതികളില്‍ നടക്കുന്ന സമസ്ത 85-ാം വാര്‍ഷികത്തോ ടനുബന്ധിച്ച് ജനുവരി - മാര്‍ച്ച് മാസം 'നവലോക സൃഷ്ടിപ്പിന് മാധ്യമ പങ്ക്' എന്ന വിഷയത്തെ ആസ്പദമാക്കി ക്യാമ്പയിന്‍ ആചരിക്കാന്‍ സുന്നി അഫ്കാര്‍ മാനേജിംങ്ങ് കമ്മിറ്റി തീരുമാനിച്ചു.അറിയാന്‍ അക്ഷരങ്ങളും ഇതര മാധ്യമങ്ങളും വഹിച്ചു വരുന്ന പങ്കിനെവെല്ലാന്‍ മറ്റൊന്നില്ല. എന്നാല്‍ ശരി, തെറ്റുകള്‍ പരിശോധിക്കപ്പെടാതെ ബിബവല്‍ക്കരിക്കുന്ന മാധ്യമ രീതികള്‍ ഗുണകരമല്ല.
സാമ്രജത്വ താല്‍പര്യങ്ങള്‍ക്കനുസരിച്ച് മാധ്യമ ലോകത്തെ ചലിപ്പിക്കാനുള്ള ശ്രമങ്ങള്‍ തിരിച്ചറിയുന്നിടത്താണ് മാധ്യമ ധര്‍മ്മം ജനിക്കുന്നത്.
നല്ലത് വായിക്കുക, കാണുക, സംവദിക്കുക എന്ന സന്ദേശത്തിലൂതി മനുഷ്യമനസ്സുകളെ മാധ്യമ സാധ്യതകളിലേക്കടുപ്പിക്കുന്നതോടൊപ്പം മാധ്യമ മാലിന്യങ്ങള്‍ തിരിച്ചറിയാനുള്ള മുന്നറിയിപ്പുകളും ക്യാമ്പയിന്‍ കാലത്ത് നടക്കും.
ബാലന്മാര്‍, യുവജനങ്ങള്‍, സ്ത്രീകള്‍, മുതിര്‍ന്നവര്‍ എന്നിങ്ങനെ നാലാക്കി വിഭജിച്ച് സാഹിത്യ ചര്‍ച്ച, മാധ്യമ വിചാരവും, വിചാരണയും സംഘടിപ്പിക്കും. ക്യാമ്പയിന്‍ കാലത്ത് ആയിരം പുതിയ ലൈബ്രററികള്‍ സ്ഥാപിക്കും. ആയിരം വായനാമുറികള്‍ തുറക്കും. നിയന്ത്രിത ദ്യശ്യാപയോഗം എന്ന പേരില്‍ കുടുംബിനികള്‍ക്കും കുട്ടികള്‍ക്കും കോച്ചിങ്ങ് നല്‍കും. വിവിധ പ്രസാധകരുമായി സഹകരിച്ച് 'സത്യസാക്ഷികളാവുക' എന്ന തത്വത്തിന്റെ വെളിച്ചത്തില്‍ ആയിരം പുസ്തകങ്ങള്‍ സമൂഹത്തിന് സമര്‍പ്പിക്കും. സുന്നി അഫ്കാര്‍ വാരികയുടെ വായനക്കാരും, വരിക്കാരും വര്‍ദ്ദിപ്പിക്കാന്‍ പദ്ധതികള്‍ ആസൂത്രണം ചെയ്തു.
യോഗത്തില്‍ പ്രൊ.കെ.ആലിക്കുട്ടി മുസ്‌ലിയാര്‍ അദ്ധ്യക്ഷത വഹിച്ചു. പിണങ്ങോട് അബൂബക്കര്‍ സ്വാഗതം പറഞ്ഞു. കോട്ടുമല ടി.എം.ബാപ്പു മുസ്‌ലിയാര്‍, ഉമര്‍ ഫൈസി മുക്കം, മഹ്മൂദ് സഅദി, അഹ്മദ് തേര്‍ളായി, പി.പി.മുഹമ്മദ് കുഞ്ഞി, ഹസന്‍സഖാഫി പൂക്കോട്ടൂര്‍, മുസ്തഫ മാസ്റ്റര്‍ മുണ്ടുപാറ, മഹ്മൂദ് സഅദി, സി.എം.കുട്ടി സഖാഫി, കെ.എ.റഹ്മാന്‍ ഫൈസി, എം.അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, ലത്തീഫ് ഫൈസി മേല്‍മുറി, ശാഹുല്‍ഹമീദ് മാസ്റ്റര്‍, ഉമര്‍ റഹ്മാനി ചര്‍ച്ചയില്‍ പങ്കെടുത്തു.