മലപ്പുറം: പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളേജിന്റെ സുവര്‍ണജൂബിലി ആഘോഷ ത്തോടനുബന്ധിച്ച് സമസ്തകേരള ജംഇയ്യത്തുല്‍ ഉലമ 50 പുതിയ പദ്ധതികള്‍ നടപ്പിലാക്കും. മുസ്‌ലിം സമുദായത്തിന്റെ ശോഭനമായ ഭാവി ലക്ഷ്യമാക്കിയുള്ളവയാണ് പദ്ധതികള്‍.
കേരളത്തിനകത്തും പുറത്തുമായി ജാമിഅ നൂരിയ്യയോട് അഫിലിയേറ്റ് ചെയ്ത സ്ഥാപനങ്ങളുടെ എണ്ണം 50 ആക്കി ഉയര്‍ത്തുക, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ പേരില്‍ അന്താരാഷ്ട്രനിലവാരമുള്ള ക്ഷേമകേന്ദ്രം, പാണക്കാട് പൂക്കോയ തങ്ങള്‍ ട്രെയിനേഴ്‌സ് ട്രെയിനിങ് സെന്റര്‍, ശംസുല്‍ ഉലമാ സ്മാരക ഇസ്‌ലാമിക് റിസര്‍ച്ച് സെന്റര്‍ എന്നിവ സ്ഥാപിക്കുക, ജാമിയയുടെ ആദ്യപ്രസിഡന്റ് സയ്യിദ് അബ്ദുറഹിമാന്‍ ബാഖഫി തങ്ങളുടെ പേരില്‍ സ്‌കോളര്‍ഷിപ്പ് ഏര്‍പ്പെടുത്തുക, ജാമിയയുടെ സന്ദേശങ്ങള്‍ ബഹുജനങ്ങളിലെത്തിക്കുന്നതിനായി സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ കേന്ദ്രങ്ങള്‍ സ്ഥാപിക്കുക, കോട്ടുമല ഉസ്താദ് സ്മാരക ഉപഹാരങ്ങള്‍ ഏര്‍പ്പെടുത്തുക, പല സ്ഥലങ്ങളിലായി കാലികപ്രസക്തമായ വിഷയങ്ങളില്‍ 50 സമ്മേളനങ്ങള്‍ നടത്തുക എന്നിവയാണ് പ്രധാന പദ്ധതികളെന്ന് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, എസ്.എന്‍. ജിഫ്‌രി തങ്ങള്‍, ആലിക്കുട്ടി മുസ്‌ലിയാര്‍, മുഹമ്മദ് ഫൈസി എന്നിവര്‍ അറിയിച്ചു