മലപ്പുറം: ഡല്‍ഹി ജാമിയ്യഃ മില്ലിയ്യയുടെ പരീക്ഷാകേന്ദ്രം കേരളത്തില്‍ ആരംഭിക്കണമെന്ന് കൂട്ടിലങ്ങാടി പാറടി നൂറുല്‍ഹുദാ കാമ്പസില്‍ നടന്ന എസ്.കെ.എസ്.എസ്.എഫ് ജില്ലാ എക്‌സിക്യുട്ടീവ് മീറ്റ് ആവശ്യപ്പെട്ടു. സമസ്ത ജില്ലാ മുശാവറഅംഗം കാളാവ് സെയ്തലവി മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ്തങ്ങള്‍ അധ്യക്ഷത വഹിച്ചു.