മനുഷ്യന്റെ സ്വകാര്യ ജീവിതത്തിലും സാമൂഹിക മേഖലകളിലും നിസ്‌കാരത്തിന് നിസ്തുല സ്വാധീനമുണ്ട്. സകല തി•കളില്‍ നിന്നും സംരക്ഷിച്ച് സമുന്നതമായ സ്വഭാവഗുണങ്ങള്‍ വളര്‍ത്തിയെടുക്കാനും ഭിന്നതകളും വിദ്വേഷങ്ങളും മറന്ന് സമൂഹത്തെ ഒന്നിപ്പിക്കാനും ഒരു പരിധിവരെ നിസ്‌കാരം വഴിസാധ്യമാവും. അല്ലാഹുവുമായി നേരിട്ട് സംവദിക്കാനുള്ള അവസര മാണല്ലോ നിസ്‌കാരം. മനുഷ്യന്റെ അകവും പുറവും കരുത്തും കര്‍മ്മങ്ങളുമൊരു പോലെ വീക്ഷിക്കുന്ന അല്ലാഹുവിനെ തന്റെ മലിനവും പാപപങ്കിലവുമായ മനസ്സ് കാണിക്കുന്നതില്‍ അല്‍പം അന്തസ്സും അഭിമാനവുമുള്ള ആര്‍ക്കും നേരിയ മന:പ്രയാസമെങ്കിലും ഉണ്ടാവും. അനുസരണ കാണിച്ച ഒരടിമക്ക് തന്റെ യജമാനനോട് സന്ധിക്കുന്നതില്‍ ചാരിതാര്‍ത്ഥ്യ മാണനുഭവ പ്പെടുകയെങ്കില്‍ അനുസരണക്കേടും തി•യും ചെയ്ത ഒരടിമക്ക് ഉടമയെ സന്ധിക്കുന്നതില്‍ ഭയവും ജാള്യതയുമായുമാണുണ്ടാവുക. ദിനംപ്രതി അഞ്ചുനേരം അല്ലാഹുവുമായി അഭിമുഖീകരിക്കണ മെന്നോര്‍മ്മയുള്ള ഒരാള്‍ പരമാവധി തെറ്റുകുറ്റങ്ങളില്‍ നിന്നകന്ന് നില്‍ക്കാനാണ് ശ്രമിക്കുക. അതാണല്ലോ ഖുര്‍ആന്‍ വ്യക്തമാക്കുന്നത്: ''നിശ്ചയം നിസ്‌കാരം തി•കളില്‍ നിന്നും നീചവൃത്തികളില്‍ നിന്നും പിന്തിരിപ്പിക്കും''(ഖു: 29:45).
മന:സമാധാനവും സന്തുലിതാവസ്ഥയും നിലനിര്‍ത്താനാവുകയെന്നതാണ് നിസ്‌കാരത്തിന്റെ മറ്റൊരു സവിശേഷ ഗുണം. ശാസ്ത്ര സാങ്കേതിക വിദ്യകള്‍ക്ക് ജീവിതത്തിന്റെ ഉപരിമേഖലകളെ സ്വര്‍ഗസമാനമാക്കിമാറ്റാന്‍ കഴിഞ്ഞിട്ടുണെ്ടങ്കിലും, അവക്കു പിന്നില്‍ നെട്ടോട്ടമോടിയ മനുഷ്യന് അസ്വസ്ഥതയും അസമാധാനവുമാണതു സമ്മാനിച്ചത്. സകലവിധ സൗകര്യങ്ങള്‍ക്കും മധ്യേ അസ്വസ്ഥ ചിത്തനായി ആത്മഹുതിയിലേക്ക് നടന്നടുത്തുകൊണ്ടിരിക്കുന്ന ഹതഭാഗ്യ•ാരുടെ ദയനീയ ചിത്രമാണ് പാശ്ചാത്യലോകത്ത് കാണാന്‍ സാധിക്കുന്നത്. ഭൗതിക ജീവിതത്തിലൂടെയുള്ള വിഹാരത്തിലൂടെ മാത്രം മന:സമാധാനം നേടാന്‍ സാധ്യമല്ല. ഹൃദയത്തെ ഒരാത്മീയ ബിന്ദുവുമായി ബന്ധിപ്പിക്കുമ്പോഴേ അതിന്റെ സന്തുലിതത്വം കാത്തുസൂക്ഷിക്കാനാവൂ. പ്രാര്‍ത്ഥനകളും ധ്യാനങ്ങളുമാണ് മനസ്സമാധാനത്തിനുള്ള ഏകപോംവഴിയെന്ന വസ്തുത പാശ്ചാത്യലോകമിന്ന് തിരിച്ചറിഞ്ഞുകൊണ്ടിരിക്കുകയാണ്. ഖുര്‍ആനും ഇതു തന്നെയാണ് വെളിപ്പെടുത്തിയത്. ''അറിയുക ദൈവസ്മരണകൊണേ്ട മനസ്സമാധാനം സാധ്യമാവൂ'' ദൈവസ്മരണയുടെ ഏറ്റവും ഉല്‍കൃഷ്ടമായ രീതിയാണ് നിസ്‌കാരം.
മനുഷ്യ മനസ്സിന്റെ ഉദാത്ത ഗുണങ്ങളായ ഏകാഗ്രത, ഹൃദയ സാന്നിധ്യം, ഭയഭക്തി, വിനയം, അനുസരണശീലം തുടങ്ങി മത ജാതികള്‍ക്കപ്പുറം മനുഷ്യന്റെ മഹത്വമളക്കാനുതകുന്ന സ്വഭാവങ്ങള്‍ പരിപോഷിപ്പിക്കുന്നതില്‍ നിസ്‌കരാത്തിന് വളരെ വലിയ സ്വാധീനമുണ്ട്.
ഇതിനു പുറമെ ആരോഗ്യപൂര്‍ണ്ണമായ ഒരു സമൂഹത്തിന്റെ നിര്‍മ്മിതിക്കാവശ്യമായ പരസ്പര സാഹോദര്യം, സമഭാവന, അച്ചടക്കശീലം, അര്‍പ്പണബോധം തുടങ്ങിയ ഗുണങ്ങളും നിസ്‌കാരത്തിലടങ്ങിയിട്ടുണ്ട്. ഒറ്റക്ക് നിസ്‌കരിക്കുന്നതിനെക്കാള്‍ എത്രയോ മടങ്ങ് ശ്രേഷ്ഠമായ സംഘം ചേര്‍ന്നുള്ള നിസ്‌കാരം ഒരു സാമൂഹിക ബാധ്യത കൂടിയാണ്. അഥവാ ഒഴികഴിവുകളുണെ്ടങ്കില്‍ ഓരോ വ്യക്തിക്കും തനിയെ നിസ്‌കരിക്കാമെങ്കിലും ഒരു പ്രദേശത്ത് ഏതെങ്കിലുമൊരു സ്ഥലത്ത് സംഘം ചേര്‍ന്നുള്ള നിസ്‌കാരം നടന്നിട്ടില്ലെങ്കില്‍ മുഴുവന്‍ പ്രദേശവാസികളുമതിനുത്തരവാദികളാണ്. എന്നാല്‍ ആഴ്ചയിലൊരിക്കല്‍ പള്ളിയില്‍ വെച്ചു നടത്തപ്പെടുന്ന പ്രാര്‍ത്ഥനയില്‍ സംബന്ധിക്കല്‍ ഏതൊരാളുടെ മേലും നിര്‍ബന്ധമാണ്.
ഒരു പാര്‍ട്ടിയിലെ അംഗങ്ങള്‍ തമ്മിലുള്ള കൂടിച്ചേരലുകള്‍ക്കും യോഗങ്ങള്‍ക്കും പാര്‍ട്ടിയുടെ വളര്‍ച്ചയില്‍ വലിയ സ്വാധീനമുണ്ട്. എന്നാല്‍ ദിനേന അഞ്ചുനേരവും പള്ളിയില്‍ വെച്ചു കണ്ടുമുട്ടുകയും ആശയങ്ങള്‍ കൈമാറുകയും ചെയ്യുന്ന, അല്ലെങ്കില്‍ ആഴ്ചയിലൊരിക്കെലെങ്കിലും ഒത്തുചേരുന്ന വ്യക്തികള്‍ക്കിടയില്‍ ഈ സംഗമം ക്രിയാത്മകമായുപയോഗിച്ചാല്‍ എത്ര വലിയ ഭദ്രതയും കെട്ടുറപ്പുമാണ് സംജാതമാകുക.
ലോക സംസ്‌കാരത്തിന് ഇസ്‌ലാം കല്‍പിക്കുന്ന ഏറ്റവും വലിയ സംഭാവനയായ സാഹോദര്യസങ്കല്‍പം രൂപപ്പെടുത്തുന്ന രീതിയിലാണ് നിസ്‌കാരത്തിനു വേണ്ടി ആളുകള്‍ അണിനിരക്കുന്നത്. കറുത്തവനും വെളുത്തവനും സമ്പന്നനും ദരിദ്രനും ദൈവസവിധത്തില്‍ സമ•ാരാണെന്ന ആശയം ഊട്ടിയുറപ്പിക്കുന്ന മട്ടില്‍ എല്ലാവരും മടമ്പോടു മടമ്പുചേര്‍ത്ത് അണിനിരക്കുന്ന രംഗം ഏറെ ആകര്‍ഷകവും മാനുഷികമുഖം സ്ഫുരിച്ചുനില്‍ക്കുന്നതുമാണ്. സാമൂഹിക ഭദ്രതക്കേറെ അനിവാര്യമായ ഘടകങ്ങളാണ് അച്ചടക്കബോധവും അനുസരണശീലവും. ലോകചരിത്രത്തില്‍ അത്ഭുതകരമായ വഴിത്തിരിവുകള്‍ സൃഷ്ടിക്കാനായത് പരിപക്വമായ ഒരു നേതൃത്വത്തിന്റെയും അനുസരണശീലരായ അനുയായികളുടെയും അവസരോചിതമായ നീക്കങ്ങളിലൂടെയാണ്. ആത്മീയമായ ഒരു നേതൃത്വത്തിന്റെയും അനുസരണശീലരായ അനുയായികളുടെയും സാന്നിധ്യമാണ് സംഘം ചേര്‍ന്നുള്ള നിസ്‌കാരത്തിലൂടെ ദൃശ്യമാവുന്നത്.
ഒരു പട്ടാള ക്യാമ്പില്‍ സൈനികര്‍ക്ക് അഭ്യാസമുറകളെക്കാള്‍ വളരെയേറെ ചിട്ടയും ജാഗ്രതയുമുള്ള നീക്കങ്ങളാണ് നിസ്‌കാര വേളയില്‍ നേതൃത്വവും അനുയായികളും തമ്മിലുള്ള താളപ്പൊരുത്തത്തിലൂടെ സംജാതമാവുന്നത്. അതുകൊണ്ട് തന്നെയാണ് പടക്കളത്തില്‍ വെച്ച് നിസ്‌കരിക്കുന്നത് കണ്ട് മുസ്‌ലിംകള്‍, വളരെ നിഗൂഢമായ ഏന്തോ പരിശീലന മുറകളിലാണെന്ന് റോമന്‍ സൈനികര്‍ വിലയിരുത്തിയത്.