അറിവിനൊപ്പം തിരിച്ചറിവുമുണ്ടാകണം: ഹൈദരലി ശിഹാബ്തങ്ങള്‍

ഒറ്റപ്പാലം: അറിവിനൊപ്പം തിരിച്ചറിവും ജനങ്ങള്‍ക്കുണ്ടാകണമെന്നും നീതിയും സത്യവും കണ്ണിലെ കൃഷ്ണമണിപോലെ സംരക്ഷിക്കണമെന്നും പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു. എസ്.വൈ.എസ്. ജില്ലാ പ്രതിനിധിസമ്മേളനത്തിന്റെ ഭാഗമായി നടന്ന ആദരിക്കല്‍ച്ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
 
സി.കെ.എം. സാദിഖ്മുസ്‌ലിയാര്‍ക്ക് പാണക്കാട് ഉമറലി ശിഹാബ്തങ്ങള്‍സ്മാരക അവാര്‍ഡ് ഹൈദരലി ശിഹാബ്തങ്ങള്‍ സമ്മാനിച്ചു. എസ്.വൈ.എസ്. ജില്ലാ പ്രസിഡന്റ് പി.കെ. ഇമ്പിച്ചിക്കോയതങ്ങള്‍ അധ്യക്ഷനായി. സൈനുല്‍ ഉലമാ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ അനുമോദന പ്രഭാഷണം നടത്തി. കോയക്കുട്ടി മുസ്‌ലിയാര്‍, ടി.എം. ബാപ്പുമുസ്‌ലിയാര്‍, കെ.പി.സി. തങ്ങള്‍, എ.പി. മുഹമ്മദ് മുസ്‌ലിയാര്‍, എം.പി. കുഞ്ഞുമുഹമ്മദ് മുസ്‌ലിയാര്‍, അഡ്വ. എന്‍. ശംസുദ്ദീന്‍ എം.എല്‍.എ., സി.എ.എം.എ. കരീം, എം. അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, അബ്ദുള്‍ജലീല്‍ ഹാജി, കുഞ്ഞുമുഹമ്മദ്ഹാജി, അബ്ദുസമദ് പൂക്കോട്ടൂര്‍ എന്നിവര്‍ സംസാരിച്ചു. പ്രതിനിധിസമ്മേളനം ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാന വൈസ്​പ്രസിഡന്റ് എന്‍.എം. മൊഹ്‌യുദ്ദീന്‍ മൗലവി ഉദ്ഘാടനം ചെയ്തു. എസ്.വൈ.എസ്. ജില്ലാ സീനിയര്‍ വൈസ്​പ്രസിഡന്റ് ഇ. അലവി അധ്യക്ഷനായി. കെ.എം. അബ്ബാസ്, ടി.ഐ. ഹംസഹാജി, കെ.സി. അബൂബക്കര്‍, സി. മുഹമ്മദലി, പി.കെ. മുഹമ്മദ്കുട്ടി മുസ്‌ലിയാര്‍, വി.എ.സി. കുട്ടിഹാജി, എം. വീരാന്‍ഹാജി, പി. സാദാലിയാഖത്തലിഖാന്‍ഹാജി, കെ.പി.എ. സമദ്, എന്‍. ഹബീബ്, റഹ്മതത്തുള്ള  ഖാസിമി മൂത്തേടം, എം.ടി. മുസ്തഫ, ജി.എം. സലാഹുദ്ദീന്‍, ഇ.വി. ഖാജാ എന്നിവര്‍ സംസാരിച്ചു