കലാലയങ്ങള്‍ നന്മകളുടെ വിളനിലമാവണം: ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍

തിരൂരങ്ങാടി : മലബാര്‍ കാമ്പസ്‌ കോളിന്‌ ഉജ്വല തുടക്കം. പാലക്കാട്‌ മുതല്‍ കാസര്‍ഗോഡ്‌ വരെയുള്ള ജില്ലകളിലെ വിദ്യാര്‍ത്ഥികള്‍ക്കായി SKSSF കാമ്പസ്‌ വിങ്‌ സംസ്ഥാന കമ്മിറ്റി നടത്തിയ കാമ്പസ്‌ കോളില്‍ 300 വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. കലാലയങ്ങള്‍ നന്മകളുടെ വിളനിലമാവണമെന്നും വൈജ്ഞാനിക സ്ഥാപനങ്ങളില്‍ സമരമുഖങ്ങള്‍ തീര്‍ക്കുന്നത്‌ വൈജ്ഞാനിക കൈരളിയുടെ ഭാവിയെ കളങ്കപ്പെടുത്തുമെന്നും സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ പ്രസ്‌താവിച്ചു.

 മലബാര്‍ കാമ്പസ്‌ കോള്‍ ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാവിലെ പത്തിന്‌ തുടങ്ങിയ ഉദ്‌ഘാടന സെഷനില്‍ മലബാര്‍ കാമ്പസ്‌ കോള്‍ ഡയറക്‌ടര്‍ ഡോ.സുബൈര്‍ ഹുദവി ചേകനൂര്‍ അദ്ധ്യക്ഷത വഹിച്ചു. കെ.എം സൈതലവി ഹാജി കോട്ടക്കല്‍, യു.മുഹമ്മദ്‌ ശാഫി ചെമ്മാട്‌, ശംസുദ്ദീന്‍ ഹാജി വെളിമുക്ക്‌, റഹീം ചുഴലി, കെ.സി മുഹമ്മദ്‌ ബാഖവി, ഹംസ ഹാജി മൂന്നിയൂര്‍, അയ്യൂബ്‌ കൂളിമാട,്‌ സിദ്ദീഖ്‌ ചെമ്മാട്‌ തുടങ്ങിയവര്‍ സംബന്ധിച്ചു. തുടര്‍ന്ന്‌ നടന്ന ഫെയ്‌സ്‌ ടു ഫെയ്‌സ്‌ പരിപാടിക്ക്‌ നവാസ്‌ നിസാര്‍ നേതൃത്വം നല്‍കി. രണ്ട്‌ ദിവസം നീണ്ടുനില്‍ക്കുന്ന ക്യാമ്പില്‍ വിവിധ വിഷയങ്ങളില്‍ പ്രമുഖര്‍ പങ്കെടുക്കും. വൈകീട്ട്‌ സമാപന സംഗമം പാണക്കാട്‌ സയ്യിദ്‌ അബ്ബാസലി ശിഹാബ്‌ തങ്ങള്‍ ഉദ്‌ഘാടനം ചെയ്യും. സത്താര്‍ പന്തല്ലൂര്‍, അയ്യൂബ്‌ കൂളിമാട്‌ തുടങ്ങിയവര്‍ സംബന്ധിക്കും.