മലപ്പുറം : കാലത്തിനു സത്യവെളിച്ചം കാട്ടാന്‍ കഴിയുന്ന പണ്ഡിത പ്രബോധകന്മാര്‍ക്കും പ്രതിഭകള്‍ക്കും ജന്‍മം നല്‍കിയ കലാലയമാണ് ജാമിഅഃ നൂരിയ്യഃ അറബിക് കോളേജ്. ഈ സ്ഥാപനം പൂര്‍വ്വസൂരികള്‍ നാടിനു സമര്‍പ്പിച്ച സുകൃതമാണെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ജാമിഅ ഓഡിറ്റോറിയത്തില്‍ നൂറുല്‍ ഉലമാ സ്റ്റുഡന്‍സ് അസേസിയേഷന്‍ ഫൈസി പണ്ഡിതന്മാര്‍ക്കുള്ള യാത്രയയപ്പും ശില്‍പ്പശാലയും ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രിന്‍സിപ്പാള്‍ കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ അദ്ധ്യക്ഷത വഹിച്ചു, സമസ്‌ത കേന്ദ്ര മുശാവറ അംഗം പി.പി മുഹമ്മദ് ഫൈസി മുഖ്യ പ്രഭാഷണം നടത്തി, കോട്ടുമല മുഹ്‌യുദ്ധീന്‍ കുട്ടി മുസ്‌ലിയാര്‍, ഹാജി കെ. മമ്മദ് ഫൈസി മുഹമ്മദ് ശിഹാബ് ഫൈസി കൂമണ്ണ, സുലേമാന്‍ ഫൈസി ചുങ്കത്തറ സലീം ഫൈസി ഇര്‍ഫാനി സയ്യിദ് സാബിഖലി ശിഹാബ് തങ്ങള്‍ സയ്യിദ് ഹാരിസലി ശിഹാബ് തങ്ങള്‍ അബ്ദുല്‍ ബാസിത് കുമരം പുത്തൂര്‍ എന്നിവര്‍ സംസാരിച്ചു. മല്‍സരം വിജയികള്‍ക്കുള്ള സമ്മാനദാനം സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിച്ചു. അല്‍ അസ്‌ഹര്‍ യൂണിവേഴ്‌സിറ്റിയിലേക്ക ഉപരി പഠനത്തിന് പോകുന്ന ഫൈസി പണ്ഡിതന്മാര്‍ക്ക് ചടങ്ങില്‍ യാത്രയയപ്പ് നല്‍കി. ജംശീര്‍ ആലക്കാട് സ്വാഗതവും മുദ്ദസിര്‍ മലയമ്മ നന്ദിയും പറഞ്ഞു.