തിരുവമ്പാടി: ഭീകരതയ്ക്കും തീവ്രവാദത്തിനും ഇസ്‌ലാമില്‍ സ്ഥാനമില്ലെന്ന് പാണക്കാട് ഹൈദരലി ശിഹാബ്തങ്ങള്‍ അഭിപ്രായപ്പെട്ടു. തിരുവമ്പാടി ശംസുല്‍ ഉലമ ഇസ്‌ലാമിക് സെന്റര്‍ നാലാം വാര്‍ഷികാഘോഷങ്ങളുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മതപഠന കേന്ദ്രങ്ങള്‍ സാമുദായിക സൗഹാര്‍ദത്തിന്റെ വിളനിലങ്ങളായി നിലകൊള്ളണം.
അന്യമതസ്ഥരാണെങ്കില്‍പ്പോലും അയല്‍ക്കാരന്റെ ദുഃഖങ്ങളിലും രോഗാവസ്ഥകളിലും ആശ്വാസം നല്‍കേണ്ടത് ഏതൊരു വിശ്വാസിയുടെയും കടമയാണെന്നും അദ്ദേഹം പറഞ്ഞു.
കെ.എന്‍.എസ്. മൗലവി അധ്യക്ഷത വഹിച്ചു. റഹ്മത്തുള്ള ഖാസിമി മൂത്തേടം, വി.എം. ഉമ്മര്‍ എം.എല്‍.എ, എ.എം. അഹമ്മദ്കുട്ടിഹാജി, ഇ.കെ.ഹുസൈന്‍ മുസ്‌ല്യാര്‍, ശരീഫ് പാങ്ങാളില്‍ എന്നിവര്‍ പ്രസംഗിച്ചു. സി. അബ്ദുസലാം സ്വാഗതവും നാസര്‍ തേക്കുംതോട്ടം നന്ദിയും പറഞ്ഞു