സമസ്ത 85-ാം വാര്‍ഷികം: കേമ്പസ് ഡേ നടത്തും

ചേളാരി: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ 85-ാം വാര്‍ഷിക സമ്മേളനത്തോടനുബന്ധിച്ച് കേരള, കര്‍ണാടക, തമിഴ്‌നാട്, പോണ്ടിച്ചേരി സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സമസ്തയും നവോത്ഥാനപ്രവര്‍ത്തനങ്ങളും എന്ന വിഷയത്തെ അധികരിച്ച് പത്ത്‌ലക്ഷം ലഘുലേഖ വിതരണം നടത്തും.

സമസ്തയുടെ എണ്‍പത്തഞ്ചാണ്ടിന്റെ സ്തുത്യര്‍ഹമായ കാല്‍വെപ്പുകളും, കരുതലുകളും കാരണം ഉണ്ടായ നിരവധി നവോത്ഥാനങ്ങള്‍ അക്കാഡമിക് മേഖലയിലുള്ളവരെ കൂടി അറിയിക്കുന്നതാണ് പദ്ധതി. ചേളാരി സമസ്താലയത്തില്‍ ചേര്‍ന്ന യോഗത്തില്‍ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ അദ്ധ്യക്ഷത വഹിച്ചു.

കേമ്പസ് ഡേ, സമസ്ത സന്ദേശയാത്ര വളണ്ടിയര്‍ ജാഥ, വിജ്ഞാനം വിമോചനമാര്‍ഗ്ഗം ജില്ലാ സംഗമങ്ങള്‍ എന്നിവ സംബന്ധിച്ച് സംസ്ഥാന എസ്.കെ.എസ്.എസ്.എഫ് ജനറല്‍ സെക്രട്ടറി ഓണംപിള്ളി മുഹമ്മദ് ഫൈസി വിശദീകരിച്ചു.

കോട്ടുമല ടി.എം.ബാപ്പു മുസ്‌ലിയാര്‍ സ്വാഗതം പറഞ്ഞു. ആനക്കര കോയക്കുട്ടി മുസ്‌ലിയാര്‍, സി.കെ.എം. സ്വാദിഖ് മുസ്‌ലിയാര്‍, ടി.കെ.എം. ബാവ മുസ്‌ലിയാര്‍, പ്രൊ. കെ.ആലിക്കുട്ടി മുസ്‌ലിയാര്‍, മെട്രോ മുഹമ്മദ് ഹാജി, കെ.ടി.ഹംസ മുസ്‌ലിയാര്‍, എസ്.എം.ജിഫ്രി തങ്ങള്‍, എം.സി. മായിന്‍ഹാജി, പാലത്തായി മൊയ്തു ഹാജി, ഡോ. ബഹാഉദ്ദീന്‍ നദ്‌വി, ഡോ. എന്‍.എ.എം. അബ്ദുല്‍ഖാദിര്‍, ഹാജി.കെ. മമ്മദ് ഫൈസി, പി.പി.മുഹമ്മദ് ഫൈസി, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, റഹ്മത്തുള്ള ഖാസിമി, കുട്ടിഹസ്സന്‍ ദാരിമി, മുസ്ഥഫ മാസ്റ്റര്‍ മുണ്ടുപാറ, മോയിന്‍കുട്ടി മാസ്റ്റര്‍, ശാഹുല്‍ഹമീദ് മാസ്റ്റര്‍, നാസ്വിര്‍ ഫൈസി കൂടത്തായി, കാളാവ് സൈതലവി മുസ്‌ലിയാര്‍, മഹ്മൂദ് സഅദി, ഹസ്സന്‍ സഖാഫി പൂക്കോട്ടൂര്‍, കാടാമ്പുഴ മൂസ ഹാജി, കെ.എ.റഹ്മാന്‍ ഫൈസി, സി.എം.കുട്ടി സഖാഫി, എസ്. മുഹമ്മദ് ദാരിമി, അബ്ദുല്‍ഖാദിര്‍ ഹാജി, അബൂഹാജി രാമനാട്ടുകര, എസ്.കെ.ഹംസ ഹാജി, അഹ്മദ് തെര്‍ളായി, ഹസൈനാര്‍ ഫൈസി, കുന്നുംപുറം അബ്ദുല്‍ഖാദിര്‍ ഫൈസി, ചെറുകുളം അബ്ദുല്ല ഫൈസി, സലാം ഫൈസി മുക്കം, മലയമ്മ അബൂബക്കര്‍ ഫൈസി, ടി.കെ. മുഹമ്മദ് കുട്ടി ഫൈസി, ആര്‍.വി.എ. സലാം ചര്‍ച്ചയില്‍ പങ്കെടുത്തു. പിണങ്ങോട് അബൂബക്കര്‍ നന്ദി പറഞ്ഞു.