കോഴിക്കോട് : സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വ്വാഹ സമിതി കോഴിക്കോട് സമസ്ത കോണ്‍ഫ്രന്‍സ് ഹാളില്‍ ചേര്‍ന്നു. വൈസ് പ്രസിഡണ്ട് ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കോട്ടുമല ടി.എം.ബാപ്പു മുസ്‌ലിയാര്‍ സ്വാഗതം പറഞ്ഞു. കൂര്നട്ക്ക നജാത്തുസ്സിബിയാന്‍ മദ്‌റസ (ദക്ഷിണകന്നട), അയ്യോര്‍നഗര്‍ നായര്‍ബസാര്‍ എ.ജെ.ഐ മദ്‌റസാ, ഷിറിയ സലാമത്തുല്‍ ഇസ്‌ലാം ബ്രാഞ്ച് മദ്‌റസാ, താഹാനഗര്‍ റൗളത്തുല്‍ ഉലൂം മദ്‌റസാ,തലിച്ചാലം അന്‍വാറുല്‍ ഇസ്‌ലാം ബ്രാഞ്ച് മദ്‌റസാ, കക്കുന്നം അന്‍വാറുല്‍ ഇസ്‌ലാം ബ്രാഞ്ച് മദ്‌റസാ(കാസര്‍ഗോഡ്), ഒരികര അന്‍സാറുല്‍ ഇസ്‌ലാം സെക്കണ്ടറി മദ്‌റസാ (കണ്ണൂര്‍), അമ്പുട്ടാന്‍പെട്ടി ഇര്‍ഷാദുസിബിയാന്‍ ബ്രാഞ്ച് മദ്‌റസാ (മലപ്പുറം), തൃക്കടേരി അപ്പോളോ ഇസ്‌ലാമിക്ക് (പാലക്കാട്)എന്നീ ഒമ്പത് മദ്‌റസകള്‍ക്ക് കൂടി അംഗീകാരം നല്‍കി. ഇതോടെ സമസ്ത കേരള ഇസ്‌ലാം മതവിദ്യാഭ്യാസ ബോര്‍ഡിന്റെ അംഗീകൃത മദ്‌റസകളുടെ എണ്ണം 9266 ആയി ഉയര്‍ന്നു.
ഡോ. എന്‍.എ.എം.അബ്ദുല്‍ഖാദിര്‍, സി.കെ.എം. സ്വാദിഖ് മുസ്‌ലിയാര്‍, ടി.കെ.പരീക്കുട്ടി ഹാജി,എം.സി. മായിന്‍ ഹാജി, ഹാജി കെ.മമ്മദ് ഫൈസി, ടി.കെ.ഇബ്രാഹീംകുട്ടി മുസ്‌ലിയാര്‍ കൊല്ലം,കെ.എം.അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം, എം.എം.മുഹ്‌യദ്ദീന്‍ മൗലവി ആലുവ, കെ.ടി.ഹംസ മുസ്‌ലിയാര്‍ വയനാട്, ഒ.അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, ഇ. മൊയ്തീന് ഫൈസി പുത്തനഴി ചര്‍ച്ചയില്‍പങ്കെടുത്തു. പിണങ്ങോട് അബൂബക്കര്‍ നന്ദി പറഞ്ഞു.