സിവില്‍ സര്‍വീസ് വിജയാനുഭവം തേടി TREND പ്രവര്‍ത്തകര്‍

കുറ്റിയാടി : സിവില്‍ സര്‍വീസ് പരീക്ഷയില്‍ 230-ാം റാങ്കോടെ മലബാറിന്‍റെ അഭിമാനമായി മാറിയ ഡോ. അദീല അബ്ദുല്ല, തന്‍റെ വിജയാനുഭവങ്ങള്‍ പുതുതലമുറയുമായി പങ്കിട്ടു. SKSSF - Trendനുകീഴില്‍ സിവില്‍ സര്‍വീസ് പരിശീലനം തേടുന്ന ഒരുപറ്റം വിദ്യാര്‍ഥികളാണ് കുറ്റിയാടിക്കടുത്ത വടയത്തെ അദീലയുടെ വീട്ടിലെത്തിയത്. SKSSF ട്രെന്‍ഡാണ് വേദിയൊരുക്കിയത്. കഠിനാധ്വാനം, അടിപതറാത്ത ആത്മവിശ്വാസം, പ്രാര്‍ഥന - ഇവ മൂന്നും സമന്വയിച്ചാല്‍ വിജയം സുനിശ്ചിത മാണെന്ന സന്ദേശമാണ് ഡോ.അദീല പുതുതലമുറയ്ക്ക് നല്‍കിയത്.SKSSF സിവില്‍ സര്‍വീസ് പ്രോഗ്രാമായ STEPന്‍റെ കോ- ഓര്‍ഡിനേറ്റര്‍ റഷീദ് കോടിയൂറ അധ്യക്ഷത വഹിച്ചു.

ട്രന്‍റിന്‍റെ ഉപഹാരം സംസ്ഥാന കണ്‍വീനര്‍ റിയാസ് നരിക്കുനി അദീലയ്ക്ക് സമ്മാനിച്ചു. മുസ്തഫ കുറ്റിയാടി, കെ.കെ.മുനീര്‍, ഷൗക്കത്ത് കെ.പി, ഉബൈദ് വടയം, ടി.പി. ആഷിക്ക്, ലുബ്‌ന ടി.പി, സി.പി. ഫാത്തിമത്തുറിന്‍സി, അബ്ദുള്‍ ബാസിത്ത്, എന്‍.പി.യൂസഫലി, അലി വാണിമേല്‍ എന്നിവര്‍ സംസാരിച്ചു.