ഇടപ്പള്ളി : സമൂഹത്തില്‍ വ്യാപിച്ചുകൊണ്ടിരിക്കുന്ന ആത്മീയ ചൂഷണങ്ങളെ തിരിച്ചറിഞ്ഞ് ധര്‍മത്തിന്‍റെ വക്താക്കളാകാന്‍ പൊതുജനം തയ്യാറാവണമെന്ന് സമസ്‌ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് എം.എം മുഹ്‌യുദ്ദീന്‍ മൗലവി പറഞ്ഞു. ആത്മീയത: ചൂഷണത്തിനെതിരെ ജിഹാദ് എന്ന പ്രമേയവുമായി SKSSF സംസ്ഥാന കമ്മിറ്റി മംഗലാപുരം മുതല്‍ തിരുവനന്തപുരം വരെ നടത്തുന്ന വിമോചന യാത്രക്ക് ഇടപ്പള്ളിയില്‍ നല്‍കിയ സ്വീകരണ സമ്മേളനം ഉദ്‌ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമ്പത്തിക - വ്യാവസായിക താല്‍പര്യങ്ങള്‍ക്ക് വേണ്ടി മതത്തെയും ആത്മീയതയെയും പണയം വെക്കുന്നത് വെച്ചുപൊറുപ്പിക്കാനവില്ലെന്നും തെറ്റിദ്ധരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ആത്മീയതയുടെ യഥാര്‍ത്ഥ മുഖം പൊതുജനത്തിന് മുമ്പില്‍ വരച്ചുകാണിക്കേണ്ടത് നമ്മുടെ കടമയാണ്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
SKSSF ജില്ലാ പ്രസിഡണ്ട് അഷ്‌റഫ് ഹുദവി മുവാറ്റുപുഴ ആധ്യക്ഷനായിരുന്നു. വിമോചനയാത്രയെ കേരളത്തിലെ പൊതുജനം ഏറ്റെടുത്തിട്ടുണ്ടെന്നും ഈ ധര്‍മ യാത്രയുടെ പ്രാധാന്യം പൊതുജനം തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ജാഥാ ക്യാപ്‌റ്റന്‍ അബ്‌ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് പറഞ്ഞു.
സത്താര്‍ പന്തല്ലൂര്‍, അബ്‌ദുല്‍ ഖാദിര്‍ ഫൈസി, എം.എം അബൂബക്കര്‍ ഫൈസി, ജാബിര്‍ തൃക്കരിപ്പൂര്‍, സഈദ് വല്ലപ്പുഴ, സിദ്ദീഖ് ഫൈസി, അലി മൗലവി അറക്കപ്പടി, കെ.കെ ഇബ്രാഹീം ഹാജി പേക്കാപ്പള്ളി, എം.എം പരീത്, എ ഇബ്രാഹിം കുട്ടി, മുഹമ്മദ് ദാരിമി പട്ടിമറ്റം, സലാം ഫൈസി അടിമാലി, അബ്‌ദുസ്സലാം ഹാജി ചിറ്റേത്തുകര, എന്‍.കെ മുഹമ്മദ് ഫൈസി, എം.ബി മുഹമ്മദ്, ഫൈസല്‍ കരുതപ്പടി, അലി പായിപ്ര, സലാം അയ്യമ്പ്രാത്ത് തുടങ്ങിയവര്‍ സംബന്ധിച്ചു.