ആലപ്പുഴ : വിപ്ലവ ചരിത്രങ്ങള്‍ ഉറങ്ങിക്കിടക്കുന്ന കായലുകളുടെ നാടായ ആലപ്പുഴയില്‍ സത്യ മുണര്‍ത്തിയ വിമോചനയാത്രക്ക് ഊഷ്‌മള സ്വീകരണം. ആത്മീയത ചൂഷണത്തിനെതിരെ ജിഹാദ് എന്ന് പ്രമേയവുമായി SKSSF സംസ്ഥാന കമ്മറ്റി സംഘടിപ്പിച്ച വിമോചനയാത്ര പതിനൊന്നാം ദിവസമായ ഇന്നലെ ആലപ്പുഴ ജില്ലയിലായിരുന്നു പര്യടനം നടത്തിയത്. വ്യാജ ആത്മീയതയെ പൊതുജനം തിരിച്ചറിഞ്ഞു എന്നതിന് സാക്ഷ്യമായി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് എത്തിയ ആയിരക്കണക്കിന് പ്രവര്‍ത്തകരുടെ ആവേശോജ്ജ്വലമായ വാഹന റാലിയുടെ അകമ്പടിയോടെയാണ് ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ സംഘം യാത്ര നടത്തിയത്.
രാവിലെ പതിനൊന്ന് മണിക്ക് മണ്ണഞ്ചേരിയില്‍ പ്രവര്‍ത്തകരുടെ പ്രൗഢമായ സ്വീകാരം ഏറ്റുവാങ്ങിയ സദസ്സ് എം.എ ഷുക്കൂര്‍ എം.ല്‍.എ ഉദ്‌ഘാടനം ചെയ്‌തു. കേരളീയ സമൂഹത്തില്‍ വിദ്യാഭ്യാസ സാമൂഹിക മണ്ഡലത്തില്‍ ഉന്നമനം സാധ്യമാക്കിയ പ്രസ്ഥാനം സമസ്‌തയാണെന്ന് അദ്ദേഹം പറഞ്ഞു. മുഹമ്മദ് ഹനീഫ ബാഖവി അദ്ധ്യക്ഷം വഹിച്ചു. ശ്യാം സുന്ദര്‍, വി.എം ബിയാസ്, ഓണംപിള്ളി മുഹമ്മദ് ഫൈസി, സത്താര്‍ പന്തല്ലൂര്‍, ഇസ്‌മാഈല്‍ ഹാജി എടച്ചേരി, നാസര്‍ സഖാഫി പടിഞ്ഞാറത്തറ, അയ്യൂബ് കൂളിമാട്, നവാസ് പാനൂര്, ജാബിര്‍ എം.കെ തൃക്കരിപ്പുര്‍, അബ്ദുല്ല തരുവണ, സഈദ് വല്ലപ്പുഴ, യഹ്‌യ, മുഹമ്മദ് ഹനീഫ്, കുന്നംപള്ളി മജീദ്, അബ്‌ദുല്ല വാഴയില്‍, ഷാജി പനമ്പിള്ളി, നിസാര്‍ പറമ്പന്‍, നസ്‌റുദ്ദീന്‍, ജഅ്‌ഫര്‍ മൗലവി, മുഹമ്മദലി ഹുദവി, ബഷീര്‍ അഹ്‌മദ് തുടങ്ങിയവര്‍ സംബന്ധിച്ചു. ജാഥാനായകന്‍ അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് മറുപടി പ്രസംഗം നടത്തി.
അടുത്ത സ്വീകരണകേന്ദ്രമായ ഹരിപ്പാട് ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ അവേശത്തോടെ ഏറെനേരമായി സംഘത്തെ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. സ്വീകരണ സംഗമം ജില്ലാപഞ്ചായത്ത് പ്രതിപക്ഷനേതാവ് ജോണ്‍ തോമസ് ഉദ്‌ഘാടനം ചെയ്‌തു. ഒ. അബ്ദുല്‍ അസീസ് ഹാജി അധ്യക്ഷം വഹിച്ചു. നിസാമുദ്ദീന്‍ ഫൈസി, അഡ്വ. അബ്‌ദുല്‍ ലത്തീഫ്, എ.കെ രാജന്‍, അഡ്വ. മുട്ടം നാസര്‍, ശശികുമാര്‍, നസ്‌റുദ്ദീന്‍, നവാസ് അന്‍വരി, ഹാഷിം വളഞ്ഞവഴി, ഷാഫി മുസ്‌ലിയാര്‍, നിസാര്‍ പറമ്പന്‍, അസാരുകുഞ്ഞ്, അബ്ദുല്ല ഹാജി, സി.എം.എസ് ഹാജി, ഉസ്‌മാന്‍ കുട്ടി മൗലവി, ഉമ്മര്‍ കുഞ്ഞ് ആയാംപറമ്പില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
ജില്ലയിലെ അവസാന സ്വീകരണ കേന്ദ്രമായ ആദിക്കാട്ടുകുളങ്ങരയില്‍ ഗവണ്‍മെന്‍റ് ചീഫ് വിപ്പ് പി.സി ജോര്‍ജ്ജ് എം.ല്‍.എ ഉദ്‌ഘാടനം ചെയ്‌തു. നൗഷാദ് തച്ചിലയത്ത് അധ്യക്ഷം വഹിച്ച യോഗത്തില്‍ അബ്ദുല്‍ ഖാദിര്‍ ദാരിമി, അന്‍സാര്‍ ഫൈസി, വി.എം ഷാജഹാന്‍, അബ്ദുര്‍റഹ്മാന്‍ അല്‍ ഖാസിമി, ഹാഷിം നീര്‍ക്കുന്ന്, സി.എം ഷാജഹാന്‍, സജീവ് തെറ്റിക്കുഴിയില്‍, ഷൈജു കിണര്‍വിളയില്‍, അബദുര്‍റഷീദ് ബാഖവി, അബൂബകര്‍ തങ്ങള്‍, സഅ്‌ലബത്ത് ദാരിമി, ആര്‍. മുഹമ്മദ് റഫീഖ് തുടങ്ങിയവര്‍ സംബന്ധിച്ചു.യാത്രയുടെ പന്ത്രണ്ടാം ദിവസമായ ഇന്ന് യാത്രാസംഘം കരുനാഗപ്പള്ളി, ചടയമംഗലം, പറവൂര്‍, കണ്ണനെല്ലൂര്‍ തുടങ്ങി സ്ഥലങ്ങളില്‍ പര്യടനം നടത്തും.